അലനല്ലൂര്‍: മുസ്ലിം സര്‍വീസ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടനയുടെ 47-ാം സ്ഥാപക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ പ്രസിഡന്റ് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.ഹസ്സന് ഹാജി അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ. അബ്ദുല്റഹ്മാന് സന്ദേശം നല്കി.
ദിനാചരണത്തിന്റെ ഭാഗമായി ആദ്യകാല പ്രവര്‍ത്തകരായ പി. മുഹമ്മദ് അബ്ദുറഹ്മാന്, വി. കെ.അബുഹാജി, തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സംഘടനാ മെമ്പര്‍മാരായ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഹ ബീബുള്ള അന്‍സാരി, കോട്ടോപ്പാടം ഗ്രാമപഞ്ചായത്തംഗം കെ.ആസിഫ് അലി എന്നിവര്‍ക്കുള്ള സ്നേഹാദരം, ഹജ്ജ് കര്‍മത്തിന് പോകുന്ന പേട്രണ്‍ മെമ്പര്‍ മമ്മദു കാഞ്ഞിരത്തില്‍, എന്‍.പി ഫാത്തിമ സാലി, കൊങ്ങത്ത് ഫാത്തിമാ ബീഗം, സൈനബ ആറാട്ടുതൊടി എന്നിവര്‍ക്കുള്ള യാത്രയയപ്പ്, കാന്‍സര്‍,കിഡ്നി രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണം തുടങ്ങിയവ നടത്തി.
ജില്ലാ ട്രഷറര്‍ കെ.പി. അബ്ദുല്‍ നാസര്‍, സെക്രട്ടറി അബൂബക്കര്‍ കാപ്പുങ്ങല്‍, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് എം. ഷാഹിദ്, സൈനുദ്ദീന്‍ ആലായന്‍, എന്‍.മരക്കാര്‍, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, സെക്രട്ടറി യു.കെ സുബൈദ, ട്രഷറര്‍ സി.കെ സജിമ, മഠത്തില്‍ യൂസഫ്, കെ. മൊയ്തുട്ടി, എന്‍.ഒ സലീം, കെ.കുഞ്ഞഹമ്മദ്, എ.യൂസഫ്, പി.അബ്ദുല്‍ഷെരീഫ്, കെ.സല്‍മ, സി.ആസ്യ, പി.കെ ഫാത്തിമ സുഹ്റ, പി.സീനത്ത്, പി.മുഹമ്മദ് അബ്ദു റഹ്മാന്, വി.കെ അബുഹാജി, കെ.മമ്മദു, കെ.ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
