മണ്ണാര്‍ക്കാട്: കെ-സ്മാര്‍ട്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നും ബാങ്കുകള്‍ അമിതചാര്‍ജുകള്‍ ഈടാക്കുന്നത് ഒഴിവാക്കണമെന്നുംകേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.
മണ്ണാര്‍ക്കാട് എം.പി.ഒാഡിറ്റോറിയത്തില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സജി ജനത വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സൈനുല്‍ ആബിദ് വരവു ചെലവുകണക്കും അവതരിപ്പി ച്ചു. ജില്ലാ ട്രഷറര്‍ ഹരിദാസ്, ജില്ലാ സെക്രട്ടറി സിറാജ്, ജില്ലാ വൈസ് പ്രസിഡന്റ് ബാസിത്ത് മുസ്ലിം, എന്‍.ആര് സുരേഷ്, പി.യു ജോണ്സണ്, കൃഷ്ണകുമാര്‍, വി.മുഹമ്മദാലി, എം.പി ഡേവിസ്, ഷമീര്‍ യൂണിയന്, ഷമീര്‍ വി.കെ.എച്ച്., സി.എ ഷമീര്‍, റനീഷ്, അക്ബര്‍, ഗുരുവായൂരപ്പന്, സിഗ്ന ല്‍ കൃഷ്ണദാസ്, ഹാരിസ്, ഷമീര്‍ കിങ്സ്, സിബി തുടങ്ങിയവര്‍ സംസാരിച്ചു.
സ്കൂളുകളിലും തെരുവോരങ്ങളിലും നടക്കുന്ന അനധികൃതവ്യാപാരങ്ങള് നിര്ത്തലാക്കണമെ ന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികള്‍: രമേഷ് പൂര്‍ണ്ണിമ (പ്രസിഡന്റ്), ഷമീര്‍ യൂണി യന്‍ (ജനറല്‍ സെക്രട്ടറി), സൈനുല്‍ ആബിദ് (ട്രഷറര്‍).
