മണ്ണാര്‍ക്കാട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ തിരഞ്ഞെടുക്കപ്പെട്ട മണ്ണാര്‍ക്കാട്, ഒറ്റപ്പാലം നിയോജകമണ്ഡലങ്ങളിലെ തീര്‍ഥാടകര്‍ക്കായുള്ള മൂന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസും യാത്രയയപ്പും മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയും, കല്ലടി കോളജ് അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി വിഭാഗവും സംയുക്തമായി നടത്തിയ പരിശീലന ക്ലാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന് ഉദ്ഘാടനം ചെയ്തു.
തീര്‍ഥാടകര്‍ക്കായുള്ള ആരോഗ്യസംബന്ധമായ ബോധവല്‍ക്കരണം, യാത്രാ മുന്നൊ രുക്കങ്ങള്‍, യാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയെ കുറിച്ച് വിശദമായ ക്ലാസ് നല്കി. ഹജ്ജ് കമ്മിറ്റി ഒറ്റപ്പാലം മണ്ഡലം ട്രെയിനര്‍ ആരിഫ് അധ്യക്ഷനായി. ജില്ലാ ട്രെയിനിങ് ഒര്‍ഗനൈസര്‍ ജാഫര്‍ വിളയൂര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കല്‍റ്റിയും മണ്ണാര്‍ക്കാട് മണ്ഡലം ട്രെയിനറുമായി മുഹമ്മദാലി എടത്തനാട്ടുകര എന്നിവര്‍ ക്ലാസെടുത്തു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, സ്റ്റേറ്റ് ഹജ്ജ് ഇന്‍സ്പെക്ടര്‍ ഷാനോസ്, പാലക്കാട് മണ്ഡലം ട്രെയിനര്‍ ഖാദര്‍ ബാഷ, ഫീല്‍ഡ് ട്രെയിനര്‍ ഒര്ഗനൈസര്മാരായ അലി അക്ബര്‍, ജബ്ബാര്‍, ഹംസ, റഫീഖ്, ഷെബീര്‍, അബ്ദുല്‍ റഹീം, സൈതലവി ഹാജി, എം.ബഷീര്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ സംസാരിച്ചു.
