തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി.) കണക്ഷന് ലഭിച്ച ഉപഭോ ക്താക്കള്‍ തങ്ങളുടെ കൈവശമുള്ള എല്‍.പി.ജി. കണക്ഷനുകള്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. പശ്ചിമേഷ്യ യിലെ യുദ്ധസാഹചര്യത്തില്‍ രാജ്യവ്യാപകമായി എല്‍.പി.ജി. വിതരണത്തിന് ചില നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ മാര്‍ച്ച് 14ലെ ഗസറ്റ് വിജ്ഞാ പന പ്രകാരമാണ് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പൈപ്പ് ലൈന്‍ വഴി പ്രകൃതി വാതകം ലഭ്യമായിട്ടുള്ളവര്‍ പുതിയ എല്‍.പി.ജി. കണക്ഷന് എടുക്കാനോ, നിലവിലുള്ള സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനോ പാടില്ല. ഇത്തരത്തില്‍ പി.എന്‍.ജി. കണക്ഷന് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ 15 ദിവസത്തിനകം തങ്ങളുടെ എല്‍.പി .ജി. കണക്ഷന് സറണ്ടര്‍ ചെയ്യേണ്ടതാണ്.
കണക്ഷന് സറണ്ടര്‍ ചെയ്യുന്നതിനായി https://mypngd.in എന്ന വെബ് പോര്‍ട്ടല്‍ ഉപയോ ഗിക്കുകയോ അല്ലെങ്കില്‍ ബന്ധപ്പെട്ട എല്‍പിജി ഡിസ്ട്രിബ്യൂട്ടറെ നേരിട്ട് അറിയി ക്കുകയോ ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു.
