എടത്തനാട്ടുകര: വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സമിതി സംഘടി പ്പിക്കുന്ന അഹ്ലുസുന്ന ആദര്‍ശപ്രചാരണ ഭാഗമായി വിസ്ഡം ദാറുല്‍ എടത്തനാട്ടുകര മണ്ഡലത്തില്‍ കുടുംബസംഗമ പ്രഭാഷണങ്ങള്‍ തുടങ്ങി. ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റില്‍ മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.മൊയ്തീന് മാസ്റ്റര്‍ അധ്യക്ഷനായി. മണ്ഡലം ജോ. സെക്രട്ടറി എം. അബ്ദുറസാഖ് സലഫി പാലക്കുന്നിലും വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന വൈസ് പ്രസിഡണ്ട്റിഷാദ് അല്‍ ഹികമി പട്ടിശ്ശീരിയിലും പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, ജില്ലാ ജോ. സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, മണ്ഡലം പ്രസിഡണ്ട് വി.പി. ഉമ്മര്‍ മാസ്റ്റര്‍, ഹംസ മാടശ്ശേരി, എം. ഹിദായത്ത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
