മണ്ണാര്‍ക്കാട് :ദേശീയ പാതയില്‍ കൊറ്റിയോടില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവര്‍ ക്യാബിനില്‍ കുടുങ്ങിയ തമിഴ്നാട് സ്വദേശിയെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടു ത്തി.തമിഴ്നാട് തേനി സ്വദേശി രജനി മുഹമ്മദാണ് (24) വാനിന്റെ ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങിയത്.വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോ ടെയായിരുന്നു സംഭവം.ഇടത് കാലിന് പരിക്കേറ്റ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍, റെസ്‌ക്യു സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍ ഉമര്‍ഓഫീസര്‍ ഉമര്‍, ഫയര്‍ ഓഫീസര്‍മാരായ പ്രശാന്ത്, രാജേഷ്, രാമന്‍, കൃഷ്ണദാസ്, എസ്എഫ്ഒ ഡ്രൈവര്‍ മുഹമ്മദാലി, സന്ദീപ്, ഗാര്‍ഡ് രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മണ്ണാര്‍ക്കാട്ടേക്ക് വരികയായിരുന്ന ലോറിയുടെ പിറകില്‍ പഴങ്ങളുമായെത്തിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.