ഒറ്റപ്പാലം: പനമണ്ണയില്‍ നിന്ന് 1000 ലിറ്റര്‍ സ്പിരിറ്റ് കലക്കിയ കള്ളും ഏഴ് ലിറ്റര്‍ സ്പിരിറ്റും എക്‌സൈസ് പിടികൂടി.കള്ള് ഷാപ്പ് നടത്തിപ്പു കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിലായി.ഒരാള്‍ ഒടി രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്തു.വാണിയംകുളം കുണ്ടുകുളങ്ങര വീട്ടില്‍ കണ്ണന്‍ എന്ന സോമസുന്ദരന്‍(45), പനമണ്ണ സൗത്തില്‍ മല്ലിപറമ്പ് വീട്ടില്‍ ശശികുമാര്‍ (45) എന്നിവരാണ് പിടിയിലായത്. കള്ള് വണ്ടിയുടെ ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നയാളാണ് സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതെന്ന്് എകസൈസ് അറിയിച്ചു.
ലോക്ക് ഡൗണ്‍ കാലയളവില്‍ കള്ള് ഷാപ്പ് തുറക്കുന്ന സമയത്ത് കള്ളിന്റെ ലഭ്യത കുറവ് മുതലെടുത്ത് കള്ളില്‍ വീര്യം കൂട്ടുന്ന തിനായി സ്പിരിറ്റിന്റെ വലിയ ശേഖരം ഒറ്റപ്പാലം മേഖലയിലുണ്ടെന്ന് പാലക്കാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച വിവര ത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ കള്ള് ഷാപ്പുകള്‍ തുറന്ന സമ യത്ത് രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു.പനമണ്ണ മേഖല യിലെ കള്ള് ഷാപ്പുകളില്‍ നിന്നും കള്ള് കുടിച്ച പലര്‍ക്കും ദേഹാ സ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതായി ഐബിയുടെ നിരീക്ഷ ണത്തില്‍ വ്യക്തമായിരുന്നു.ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായി ഒറ്റപ്പാലം റേഞ്ചുമായി നടത്തിയ പരിശോധന നടത്തി. മേഖലയിലെ ഷാപ്പുകളില്‍ ചിറ്റൂരില്‍ നിന്നും വന്ന കള്ള് വണ്ടിയില്‍ അഞ്ച് ബാരലുകളിലായി ഏകദേശം ആയിരം ലിറ്റര്‍ കള്ളില്‍ സ്പിരിറ്റ് കലര്‍ത്തുന്നതിനിടെയാണ് ഒന്നാം പ്രതി കണ്ണനും രണ്ടാം പ്രതി ശശിയും പിടിയിലായത്.35 ലിറ്റര്‍ സ്പിരിറ്റ് ഒരോ ബാരലുകളിലും കലക്കി വരികയായിരുന്നു.
പിടിയിലായ കണ്ണന്‍ ഈ മേഖലയിലെ 25 ഓളം കള്ള് ഷാപ്പുകളുടെ നടത്തിപ്പുകാരനാണെന്ന എക്‌സൈസ് അറിയിച്ചു.തൃശ്ശൂര്‍ ഭാഗത്ത് നിന്നാണ് ഇയാള്‍ക്ക് സ്പിരിറ്റ് എത്തുന്നതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കള്ളിന്റെ ലഭ്യത കുറവ് മുതലെടുത്ത് പല ഭാഗ ങ്ങളിലും സ്പിരിറ്റ് എത്തിയിട്ടുണ്ടെന്നും പരിശോധന ശക്തമാക്കു മെന്നും എ്കസൈസ് അറിയിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനൂപ് റോയ്,പ്രിവന്റീവ് ഓഫീസര്‍മാരായ സെന്തില്‍ കുമാര്‍, റിനോഷ്, യൂനസ്, സജിത്ത്, മിനു, ബെന്നി സെബാസ്റ്റ്യന്‍, കെ വി. മുരളി, ബഷീര്‍ കുട്ടി, സിവില്‍ ഓഫീസര്‍മാരായ പ്രസാദ്,ഭവദാസ്, സുധീഷ് നായര്‍ , ഗോപീ കൃഷ്ണന്‍,വനിതാ ഓഫീസര്‍മാരായ മുബീന,സന്ധ്യ, ഡ്രൈവര്‍മാരായ സത്താര്‍,ഷിജു എന്നിവര്‍ പരിശോധന സംഘത്തി ല്‍ ഉണ്ടായിരുന്നു.ഈ വര്‍ഷം പാലക്കാട് ഐ ബി യുടെ നേതൃത്വ ത്തില്‍ എടുക്കുന്ന രണ്ടാമത്തെ കേസും, രണ്ടു വര്‍ഷത്തിനിടെ എടുക്കുന്ന 8 മത്തെ സ്പിരിറ്റ് കേസ് ആണിത്