മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ചൂട് അസാധാരണമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളായി ഏപ്രി ല്‍ 25,26 തിയതികളില്‍ ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കു മെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പല് പറയുന്നു. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും നിര്‍ദേശമുണ്ട്.
