മണ്ണാര്‍ക്കാട്: കേരള എയ്ഡഡ് സ്കൂള്‍ നോണ്‍ ടീച്ചീങ് സ്റ്റാഫ് അസോസിയേഷന് 62-ാമത് സംസ്ഥാന പ്രതിനിധി സമ്മേളനം ഏപ്രില്‍ 23, 24 തിയതികളില്‍ കുന്തിപ്പുഴ ഓഡിറ്റോ റിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളി ല്‍ നിന്നുള്ള നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുക്കും.
പൊതുസമ്മേളനം, യാത്രയയപ്പ്, വിദ്യാഭ്യാസ സെമിനാര്‍, സംസ്ഥാന കൗണ്‍സില്‍, അവാര്‍ഡ് വിതരണം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. സംസ്ഥാന പ്രസിഡന്റ് പതാക ഉയര്‍ത്തും. വി.കെ ശ്രീകണ്ഠന് എം.പി., എന്‍.ഷംസുദ്ദീന് എം.എല്‍. എ., നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന, സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.വി മധു തുടങ്ങിയവര്‍ പങ്കെടുക്കും.
എയ്ഡഡ് ഹയര്‍സെക്കന്‍ഡറി മേഖലയിലെ അനധ്യാപക നിയമനങ്ങള്‍ വൈകുന്നതി ലും, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുന്നതിലും സംഘടന പ്രതിഷേധിച്ചു. അര്‍ഹമായ നിയമന അംഗീകാരങ്ങള്‍ നല്‍കുന്നതിലുണ്ടാകുന്ന കാലതാമസം ജീവന ക്കാരോടുള്ള ക്രൂരതയാണെന്നും കുറ്റപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കണ്‍വീനര്‍ വൈ.നസീര്‍, സംസ്ഥാന ഓഡിറ്റര്‍ എസ്.സതീഷ് കുമാര്‍, ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, ജില്ലാ സെക്രട്ടറി പി.എം ജയകുമാര്‍, കണ്‍വീ നര് താഹിര്‍ തങ്ങള്‍, എന്‍.മുഹമ്മദ് ഷാഫി, കെ.ശബരിനാഥ് എന്നിവര്‍ പങ്കെടുത്തു.
