മണ്ണാര്‍ക്കാട്: ഉമ്മന്‍ ചാണ്ടി ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ ഫൗണ്ടേഷന് മണ്ണാര്‍ക്കാടി ന്റെ നേതൃത്വത്തില്‍ കാപ്പുപറമ്പില്‍ വീല്‍ചെയര്‍ വിതരണം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി യും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അസീസ് ഭീമനാട് ഉദ്ഘാടനം ചെയ്തു. ഗ്രാമപ ഞ്ചായത്ത് മെമ്പര്‍ ഷാനിര്‍ മണലടി അധ്യക്ഷനായി. എ.അസൈനാര്‍ മാസ്റ്റര്‍, ഉമ്മര്‍ മനച്ചിത്തൊടി, ടി.കെ ഇപ്പു, അബൂബക്കര്‍.കെ, ഷൗക്കത്ത്, ഇ. ഫൈസല്‍, ടി.ടി ഹുസൈന്, സലാം പാലത്തും പടിയന്, മുസ്തഫ കരിമ്പന തുടങ്ങിയവര്‍ പങ്കെടുത്തു.
