തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ടുസാമഗ്രികള്‍ നിര്‍മിക്കുന്നിടത്ത് സ്ഫോടനം. ദൃക്സാക്ഷികളുടെ മൊഴിയനുസരിച്ച് വൈകിട്ട് 4.45-വരെ അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 40-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. തിരുവ മ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. തിരുവമ്പാടി വെടിക്കെട്ട് ലൈസന്‍സി മുണ്ടത്തിക്കോട് സതീഷി ന്റെ വെടിക്കെട്ട് പുരയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുള്പ്പടെയുള്ളവര്ക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികള്‍ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാല്‍ അഗ്നിരക്ഷാ സേനക്ക് സംഭവസ്ഥലത്തെത്താന്‍ പ്രയാസം നേരിട്ടു. തുടര്‍ന്ന് സമീപത്തെ മതില് തക ര്‍ത്താണ് സേന സ്ഥലത്തെത്തിയത്. ഈമാസം 24-ന് നടക്കേണഅട തൃശൂര്‍ പൂരത്തി ന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള പടക്കമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. രണ്ട് വലിയ സ്ഫോടനമാണ് ആദ്യം കേട്ടത്. കിലോമീറ്ററുകളോളം അകലേയ്ക്ക് സ്ഫോടനശബ്ദം കേട്ടുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. NEWS CONTENT CREDIT TO MATHRUBHUMI
