മണ്ണാര്‍ക്കാട്: നിര്‍ഭയത്വം തൗഹീദിലൂടെ എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന അഹ് ലുസുന്ന ആദര്‍ശ പ്രചാരണം ജില്ലാതല ഉദ്ഘാടനം മണ്ണാര്‍ക്കാട് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്റഫ് നിര്‍വഹിച്ചു.
സമൂഹത്തിന്റെ ആത്മീയാന്വേഷണങ്ങളെ വഴി തിരിച്ച് വിട്ട് ചൂഷണങ്ങള്‍ക്ക് വിധേയമാക്കുന്ന വിഭാഗങ്ങള്‍ക്കെതിരെ ആദര്‍ശ പ്രതിരോധം തീര്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി അധ്യക്ഷനായി.
താജുദ്ദീന് സ്വലാഹി, റഷീദ് കൊടക്കാട്ട്, അബ്ദുല്‍ അസീസ് സ്വലാഹി, അബ്ദുല്‍ മാജിദ്, നാസര്‍ പോപ്പുലര്‍, മുജീബ് സലഫി എന്നിവര്‍ സംസാരിച്ചു.ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, ശാഖാ കണ്വെന്ഷന്, അയല്‍ക്കൂട്ടം, സന്ദേശ യാത്ര എന്നിവ സംഘടിപ്പിക്കും.
