പാലക്കാട്: ‘ഭാരത സെന്‍സസ് 2027’ ന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ ക്കുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി, ജില്ലാ സെന്‍സസ് ഓഫിസറായ എ.ഡി.എം. കെ സുനില്‍കുമാര്‍, സെന്‍സസുമായി ബന്ധപ്പെട്ട് ചുമതലയിലുള്ള ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ പി സുരേഷ് കുമാര്‍, ജില്ല പ്ലാനിംഗ് ഓഫിസര്‍ ഏലിയാമ്മ നൈനാന്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
