അഗളി: അട്ടപ്പാടിയില്‍ സ്കൂട്ടറില്‍ കടത്തുകയായിരുന്ന ഒന്‍പത് ലിറ്റര്‍ ചാരായവുമാ യി യുവാവ് എക്സൈസിന്റെ പിടിയിലായി. പുതൂര്‍ ചാവടിയൂര്‍ കോണംകുത്തി ഉന്ന തിയിലെ മുരുകന് (38) നാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ മുള്ളിപ്പിരിവ്-വെന്ത വെട്ടി റോഡില്‍ അഗളി അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഗ്രേഡ് ഷിബുവും പാര്‍ട്ടി യും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായക്കടത്ത് പിടികൂടിയത്.

പത്ത് ലിറ്റര്‍ കൊള്ളുന്ന കന്നാസിലുണ്ടായിരുന്ന ചാരായം വില്‍പ്പനയ്ക്കായി കൊണ്ടു പോവുകയാ യിരുന്നുവെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കേസെ ടുത്തശേഷം യുവാവിനെ അട്ടപ്പാടി ജെ.എഫ്.സി.എം. മുന്‍പാകെ ഹാജരാക്കി. പ്രിവ ന്റീവ് ഓഫിസ ര്‍ ഗ്രേഡ് എസ്.സമോദ്, ഇ.പ്രമോദ്, സിവില്‍ എക്സൈ സ് ഓഫിസര്‍ ഉണ്ണികൃഷ്ണന്, ഡ്രൈവര്‍ വിനോദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
