അലനല്ലൂര്‍: വിദ്യാര്‍ഥികളിലെ പാചക അഭിരുചി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി. ഒന്‍പതാം ക്ലാസിലെ തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തി ന്റെ ഭാഗമായുള്ള രുചിക്കൂട്ടുകളുടെ ലോകം എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി തെര ഞ്ഞെടുത്ത നാലു ക്ലാസുകള്‍ക്കായാണ് പ്രവൃത്തി പരിചയക്ലബിന്റെ നേതൃത്വത്തില്‍ പാചകമത്സരം നടത്തിയത്. ഒന്‍പത്-ജി ക്ലാസ് ഒന്നാം സ്ഥാനം നേടി.
പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് കെ.എ അബ്ദുമനാഫ് അധ്യക്ഷനായി. സീനിയര്‍ അസിസ്റ്റന്റ് പി.ഹംസക്കുട്ടി, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, ക്രാഫ്റ്റ് അധ്യാപിക പി.ബള്‍ക്കീസ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ എ.സുനിത, കെ.പി ശോഭന, ഡോ.അശ്വതി ഗോപിനാഥ്, പി.അബ്ദുസ്സലാം, സംസ്ഥാന ശാസ്ത്രമേള ന്യൂട്രിഷ്യസ് ഫുഡ് തയാറാക്കല്‍ വിജയി പി.ബിയ്യ ഇശല്‍ എന്നിവര്‍ നേതൃത്വം നല്കി.
