മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അപേക്ഷ സമര്‍പ്പണ പ്രക്രിയ യില്‍ വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്നത് സംബന്ധിച്ച് അക്ഷയ സംരംഭകര്‍ ക്കായുള്ള ശില്പശാല എഡുലിങ്ക് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജില്‍ നടന്നു. അക്ഷയ പാലക്കാട് ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് ശ്രീലത ഉദ്ഘാടനം ചെയ്തു. പ്രിന്‍സി പ്പല്‍ ഡോ. പി.എം ജാസ്മിന് അധ്യക്ഷനായി. അക്ഷയ സംരംഭക സംഘടന ഭാരവാഹിക ളായ ബാബു, സമീര്‍, കോളജ് ട്രഷറര്‍ സി.പി ശിഹാബുദ്ദീന്, ഗവേണിങ് ബോഡി അംഗം ഡോ സി രാജേഷ്, അഡ്മിഷന് നോഡല്‍ ഓഫീസര്‍ അബ്ദുള്‍ ബാസിത്, കോര്‍ഡിനേറ്റര്‍ രതീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥി സൗഹൃദ സേവനങ്ങള്‍ക്ക് അക്ഷയ സംരംഭകര്‍ക്ക് ഉപഹാരങ്ങള്‍ നല്കി.
