മണ്ണാര്‍ക്കാട്: ആശുപത്രിയിലെ നീണ്ട വരിയില്‍ കാത്തുനില്‍ക്കാതെ ഒ.പി. ടിക്കറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സംവിധാനമായ ഇ-ഹെല്‍ത്ത് പദ്ധതി മണ്ണാര്‍ക്കാട് ഗവ.താലൂക്ക് ആശുപത്രിയിലും പ്രവര്‍ത്തന സജ്ജമാകുന്നു. ഈമാസം തന്നെ പദ്ധതി വഴിയുള്ള സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായി തുടങ്ങുമെന്ന് ആശുപത്രി അധി കൃതര്‍ അറിയിച്ചു.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കേന്ദ്ര സർക്കാരിന്റെ സഹായത്തോ ടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ എല്ലാ സര്‍ക്കാര്‍ ആശുപത്രിക ളെയും ഒരൊറ്റ ഡിജിറ്റല്‍ ശൃംഖലയില്‍ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കാവശ്യമായ ഉപകര ണങ്ങള്‍ ആശുപത്രിയില്‍ ക്രമീകരിച്ചുകഴിഞ്ഞു. ഉടന്‍ തന്നെ ജീവനക്കാര്‍ക്ക് പരി ശീലനവും കൂടാതെ സോഫ്റ്റ് വെയറും അപ്ഡേഷനും ഉടന്‍ പൂര്‍ത്തിയാക്കും.
ഓരോ പൗരനും ലഭ്യമാക്കുന്ന യൂണിക്ക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (യു. എച്ച്. ഐ.ഡി.) അടിസ്ഥാനമാക്കിയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധി പ്പിച്ച ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് സംവിധാനത്തിലൂടെ രോഗിയുടെ ചികി ത്സാ ചരിത്രം, ലാബ് റിപ്പോര്‍ട്ടുകള്‍, മരുന്ന് വിവരങ്ങള്‍ എന്നിവ ഡിജിറ്റര്‍ രൂപത്തില്‍ ആരോ ഗ്യപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാനാകും. ഇതുവഴി രോഗികളുടെ ചികിത്സ കൂടുതല്‍ കാര്യക്ഷമായി നടത്താനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിക്കും. ആശുപ ത്രിയില്‍ നിന്നും ഒ.പി. ചീട്ട് എടുക്കുന്നതിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാനും ഓണ്‍ലൈ ന് ബുക്കിങിനുമായി എല്ലാവരും ഇ-ഹെല്‍ത്ത് യു.എച്ച്.ഐ.ഡി. കാര്‍ഡുമാ യി എത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
യു.എച്ച്.ഐ.ഡി. സൃഷ്ടിക്കാം.
https://ehealth.kerala.gov.in എന്ന പേര്‍ട്ടല്‍ വഴി യു.എച്ച്.ഐ.ഡി. സൃഷ്ടിക്കാം. രജിസ്റ്റര്‍ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആധര്‍ നമ്പര്‍ നല്‍കുക. ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറില്‍ ഒ.ടി.പി. വരും. ഒ.ടി.പി. നല്കുമ്പോള്, ഓണ്‍ലൈന്‍ വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ ലഭിക്കും. ആദ്യതവണ ലോഗിന്‍ ചെയ്യുമ്പോള്‍ 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ച റിയല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് അപ്പോയിന്റ്മെന്റ് എടുക്കാം. https://share.google/V5i6Qup0oluq2hb5p ഈ ലിങ്ക് വഴി പ്രവേശിച്ച് നിര്‍ദേശങ്ങള്‍ പ്രകാരവും യു.എച്ച്.ഐ.ഡിയെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
