മണ്ണാര്‍ക്കാട്: കേരളത്തില്‍ ഇന്നു മുതല്‍ 22 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീ ക്ഷം മേഘാവൃതമായി തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. ഇടിമിന്നല്‍ ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ കാര്‍മേഘം കണ്ടുതുടങ്ങുമ്പോള്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ട താണ്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേ ക്ക് മാറണം. ശക്തമായ കാറ്റും മിന്നലുമുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടുകയും ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളു ടെ വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടതും ഈ സമയത്ത് ടെലിഫോണ്‍ ഉപയോഗി ക്കുന്നത് ഒഴിവാക്കേണ്ടതുമാണ്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
കുട്ടികള്‍ ടെറസിലോ തുറസായ സ്ഥലത്തോ കളിക്കുന്നത് ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് മരച്ചുവട്ടില്‍ നില്ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടകരമാണ്. വാഹന യാത്രക്കാര്‍ കൈകാലുകള്‍ പുറത്തിടാതെ വാഹനത്തിനുള്ളില്‍ തന്നെ തുടരണം. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ എന്നിവയില്‍ യാത്ര ചെയ്യുന്നവര്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടങ്ങളില്‍ അഭയം തേടണം. ഈ സമയത്ത് കുളിക്കുന്നതും ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണം. ജലാശയങ്ങളില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്.
വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്. അന്തരീക്ഷം മോശമാ കുമ്പോള്‍ അവയെ മാറ്റിക്കെട്ടാന്‍ പോകുന്നത് അപകടത്തിന് കാരണമായേക്കാം. തുറസായ സ്ഥലത്ത് അകപ്പെട്ടുപോയാല്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍മുട്ടു കള്‍ക്കിടയില്‍ ഒതുക്കി ഇരിക്കുക. മിന്നലേറ്റ വ്യക്തിക്ക് പ്രഥമ ശുശ്രൂഷ നല്കാന് മടിക്കരുത്. ആദ്യ 30 സെക്കന്‍ഡ് ജീവന് രക്ഷിക്കാനുള്ള സുവര്‍ണ്ണ നിമിഷങ്ങളാ ണെന്നും ഉടന്‍ വൈദ്യസഹായം എത്തിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
