പാലക്കാട് : പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ ധനസഹായത്തിനായി നല്കിയ അപേക്ഷകള്‍ പുഴയരികിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതു പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെ ന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉ്ത്തരവിട്ടു. പട്ടികവര്‍ഗ വിഭാഗത്തിലുള്ള അര്‍ഹരായ വിദ്യാര്ഥകള്ക്കെല്ലാം പ്രോ ത്സാഹന ധനസഹായം ലഭ്യമായിട്ടുണ്ടെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫി സര് ഉറപ്പു വരുത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാ നത്തില്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.പൊതു പ്രവര്‍ത്തകനായ അഡ്വ. വി. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ജോലിഭാരവും ജീവനക്കാരുടെ കുറവുമുണ്ടെന്ന് പട്ടിക വര്‍ഗ വികസന ഓഫിസര്‍ കമ്മീഷനെ അറിയിച്ചു. ഇതുകാ രണം ധനസഹായത്തിനുള്ള അപേക്ഷകള്‍ യഥാസമയം ഓഫിസില്‍ ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഫീല്‍ഡ്തല പ്രവര്‍ത്തന ങ്ങളില്‍ ഈ ഓഫിസ് കൃത്യതയും ജാഗ്രതയും പുലര്‍ത്താറുണ്ട്. ധനസഹായ അപേക്ഷ കള്‍ നഷ്ടപ്പെട്ട സംഭവം യാദൃച്ഛികമായി സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പരിധിയില്‍ നിന്നുള്ള 2024-25 വര്‍ഷ ത്തെ സമര്‍ഥരായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷകള്‍ രക്ഷിതാക്കള്‍ നേരിട്ടും പ്രമോട്ടര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍ മുഖേനയും ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 13 അപേക്ഷകളില്‍ 11 എണ്ണത്തിന് ധനസഹായം നല്‍കിയിട്ടുണ്ട്. വളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് പരാതിക്കാരന് കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയതെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവി ല്‍ പറഞ്ഞു.
