മണ്ണാര്‍ക്കാട്: തെങ്കര മണലടിയില്‍ നിര്‍മാണ തൊഴിലാളി കുഴഞ്ഞുവീണുമരിച്ചു. ചങ്ങലീരി ഞെട്ടരക്കടവ് അമ്പലപ്പടി ആവനിക്കല് നാരായണന്റെ മകന് സുനില്‍ കുമാര്‍ (50) ആണ് മരിച്ചത്. സൂര്യതാപമെന്ന് സംശയമെന്ന് ബന്ധുക്കള്‍. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് മണലടിയിലെ ജോലിസ്ഥലത്ത് സുനില്‍കുമാര്‍ കുഴഞ്ഞുവീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍.
CONTENT COPIED FROM MALABAR NEWS