കല്ലടിക്കോട്:കനത്ത ചൂടില്‍ ശരീരത്തില്‍ പൊള്ളലേറ്റു. കാഞ്ഞികുളം സ്വദേശി അനൂപ് കുമാര്‍ (60)നാണ് പൊള്ളലേറ്റത്. വ്യാഴാഴ്ച്ചയാണ് സംഭവം. നഴ്സറി ജോലിയില്‍ തൊഴിലാളികള്‍ക്കൊപ്പം ജോലികഴിഞ്ഞു രാത്രിയോടെ ശരീരത്തില്‍ കഴുത്തിന് താഴെയായി കറുത്ത പാട് കാണുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
