അഗളി: അട്ടപ്പാടി ചാവടിയൂരിലെ ഭവാനിപ്പുഴയിലിറങ്ങിയ രണ്ട് തമിഴ്നാട് സ്വദേശികള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ ഗണപതി സ്വദേശികളായ സത്യം (18), നിധീഷ് (18) എന്നി വരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. അട്ടപ്പാടി സന്ദര്‍ശിക്കാനെത്തിയ മൂന്നംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. പുഴ യിലിറങ്ങിയ സത്യം എന്നകുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. ഇയാളെ രക്ഷി ക്കാനുള്ള ശ്രമത്തിനിടെയാണ് നിധീഷും അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തി യ നാട്ടുകാരും പൊലിസും സന്നദ്ധസേന പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചി ലിനൊടുവില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.മരിച്ച സത്യം രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. നിധീഷ് പ്ലസ്ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുക യായിരുന്നു. മൃതദേഹങ്ങള്‍ തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.