മണ്ണാര്‍ക്കാട്: സമൃദ്ധിയുടേയും സമത്വത്തിന്റേയും കണിവിരുന്നൊരുക്കി മലയാളി കള്‍ക്ക് ഇന്ന് വിഷു ആഘോഷം. വര്‍ഷം മുഴുവന്‍ നീണ്ട് നില്ക്കുന്ന ഐശ്വര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളോടെയാണ് ഈ ദിവസത്തിലേക്ക് മലയാളി കണ്ണ് തുറന്നത്. നാടെങ്ങും വിഷുവിന്റെ ആഘോഷതിമിര്‍പ്പിലാണ്.
വീടുകളിലും ക്ഷേത്രങ്ങളിലും പുലര്‍ച്ചെ വിഷുക്കണി ദര്‍ശനം നടന്നു. ഓട്ടുരുളിയില്‍ കണി വെള്ളരി, സ്വര്‍ണം, വസ്ത്രം, നെല്ല്, ഉണക്കലരി നാളികേരം, ചക്ക, മാങ്ങ, താളി യോലഗ്രന്ഥം, പണിയായുധങ്ങള്‍, തൂലിക, വാല്‍ക്കണ്ണാടി, ചെപ്പ്, ജലം തുടങ്ങിയവയ് ക്കൊപ്പം കൃഷ്ണവിഗ്രഹം അണിയിച്ചൊരുക്കിയാണ് ഐശ്വര്യത്തിന്റെ പൊന്‍കണി ഒരുക്കിയത്. ജാതിമത ഭേദമന്യേ കൊന്നപ്പൂവിനായി വേലിപ്പടര്‍പ്പുകള്‍ താണ്ടുന്ന മലയാളിക്ക് ഈ കണിദര്‍ശനം ഒരുമയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും അടയാളം കൂടിയാണ്. കണി കണ്ടതിന് ശേഷം കൈനീട്ടം വാങ്ങുന്ന ചടങ്ങും നടന്നു. വീട്ടിലെ മുതിര്‍ന്നയാളില്‍ നിന്നും കൈനീട്ടം വാങ്ങിയാല്‍ പ്രവൃത്തിമണ്ഡലത്തിലേ ക്ക് ചുവടുവെയ്ക്കാമെന്നാണ് വിശ്വാസം.
മണ്ണിനോട് മനസ്സു ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലുമായാണ് വിഷുവെത്തുന്നത്.കാള പൂട്ടി വിത്തെറിഞ്ഞ് സമൃദ്ധിയുടെ ഒരു കാലത്തേക്കുള്ള മലയാളിയുടെ മനോഹരമായ കാത്തിരിപ്പാണ് ഓരോ വിഷുവും.കൃഷിയും കാര്‍ഷിക ജീവിതവും ഗ്രാമീണതയുമെ ല്ലാം കൈവിട്ടുപോകുന്നുവെങ്കിലും ഓരോ വിഷുവും മണ്ണും മനസും ചേര്‍ക്കാനുള്ള ഓര്‍മ്മപ്പെടുത്തലായി കണ്ട് ആ കാലത്തെ മുഴുവന്‍ ഒരു ഓട്ടുരുളിയിലേയ്ക്ക് ഒരുക്കി വയ്ക്കുകയാണ് പുതുതലമുറ.
