അഗളി: അഗളി പഞ്ചായത്ത് പരിധിയില്‍ കൃഷിക്കും ജനങ്ങളുടെ ജീവനും ഭീഷണി യുയര്‍ത്തുന്ന കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച 12 കാട്ടുപന്നികളെ കൂടി വെടിവെച്ചുകൊന്നു.ഷൂട്ടര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് ദൗത്യം നിര്‍വഹിക്കുന്നത്. ഗ്രാമ പഞ്ചായത്ത് അംഗം മനോജ് കുഴികണ്ടം, അക്ഷയ് ജോസഫ് എന്നിവര്‍ സംഘത്തിനൊപ്പമുണ്ട്.വനം വകുപ്പ് ഉദ്യോ ഗസ്ഥരും നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ശല്യക്കാരായ 17 കാട്ടുപന്നികളെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെടിവെച്ചുകൊന്നിരുന്നു.
