എടത്തനാട്ടുകര: ‘അവധിക്കാലം അറിവിന് തണലില്‍’ എന്ന സന്ദേശമുയര്‍ത്തി വിസ്ഡ്ം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഒര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി വിദ്യാര്‍ഥികള്‍ക്കായി സമ്മറൈസ് മോറല്‍ സ്കൂള്‍ തുടങ്ങി. ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആനില്‍ ഏപ്രില്‍ 17 വരെയാണ് മോറല്‍ സ്കൂള്‍ നടക്കുന്നത്.
അലനല്ലൂര്‍ പഞ്ചായത്ത് അംഗം നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഒര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് ബിന്‍ഷാദ് അധ്യക്ഷനായി.സലാം സ്വലാഹി, ഷമീം വണ്ടൂര്‍ എന്നിവര്‍ ക്ലാസ്സെടുത്തു. ടി.കെ മുഹമ്മദ് മാസ്റ്റര്‍, ടി.കെ സദീദ് ഹനാന്, ഇര്ഫാന്, അഷ്ബിന്‍, ജിഹാദ് എന്നിവര്‍ സംസാരിച്ചു.
