മദ്യമെത്തിച്ചത് മാഹിയില്‍ നിന്ന്
മണ്ണാര്‍ക്കാട്: മാഹിയില്‍ നിന്നും വില്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 711 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പൊലിസിന്റെ പിടിയിലായി. കുമരംപുത്തൂര്‍ പയ്യനെടം പള്ളിക്കുന്ന് സ്വദേശി ചെട്ടിക്കാട് കുന്നുമ്മല്‍ വീട്ടില്‍ കെ. നിഖിലിനെയാണ് (32) മണ്ണാ ര്‍ക്കാട് പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും (ഡാന്‍സാഫ്) ചേര്‍ന്ന് അറസ്റ്റ് ചെയ്ത ത്. മദ്യം കടത്താന്‍ ഉപയോഗിച്ച വാനും പൊലിസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 11.10-ഓടെ കോട്ടോപ്പാടം വേങ്ങ കുണ്ട്ലക്കാട് റോഡില്‍ വെച്ചാണ് മദ്യക്കടത്ത് പിടികൂടിയത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ലഹരി വിരുദ്ധ സ്ക്വാഡ് ആര്യമ്പാവില്‍ നിന്നും വാഹനത്തെ പിന്തുടര്ന്ന് തടഞ്ഞു വെക്കുകയായിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലിസ് സ്ഥല ത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.അര ലിറ്ററിന്റെ 1,422 കുപ്പികളാണ് വാഹന ത്തില്‍ നിന്നും കണ്ടെടുത്തത്.കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തു മാത്രം വില്പനയ്ക്ക് അനുമതിയുള്ള മദ്യം മാഹിയില്‍ നിന്നും അട്ടപ്പാടിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പിടിയിലായ യുവാവ് മൊഴി നല്കിയിട്ടു ള്ളത്.
മണ്ണാര്‍ക്കാട് എസ്.ഐ ഒ.ജി ഷൈജു, ഗ്രേഡ് എസ്.ഐ രാജേഷ് ഡാന്‍സാഫ് എ.എസ്. ഐ ഷാഫി, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പൊലിസ് ഉദ്യോഗസ്ഥരായ പ്രശോഭ്, സജീവ്, അഭിലാഷ്, വിനോദ് കുമാര്‍, റംഷാദ്, അനിതമോള്‍, സുഭാഷ്, സ്മിജേഷ്, അനീഷ്, ബിജുമോന്, റമീസ് എന്നിവരും സംഘ ത്തിലുണ്ടായിരുന്നു.
