മണ്ണാര്‍ക്കാട്: മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം (എം.വി.എസ്.എസ്.) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. സംസ്ഥാന സെക്രട്ടറി കെ. സേതു മാധവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. ശാന്തകുമാരി അധ്യക്ഷയായി. അഡ്വ.കെ.ദാമോദരന്‍, കെ.ശങ്കരനാരായണന്, എം.മോഹനദാസന്‍, കെ. എം വിശ്വ നാഥന്, എം.ഗോപാലന് വൈദ്യര്, കെ.കൃഷ്ണന്‍കുട്ടി, കെ.അജയഘോഷ്, വി.സുരേന്ദ്രന് ,പി.സുരേഷ് കുമാര്‍, പി.മോഹന്‍ദാസ്, എം.ശിവദാസന്‍, കെ.ഭാസ്ക്കരന്‍ എന്നിവര്‍ സംസാരിച്ചു.
