അലനല്ലൂര്‍: കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ നട ത്തിയ തേവര്‍കളത്തില്‍ കുടുംബസംഗമം തലമുറകളുടെ സംഗമമായി. ‘ഒരുമിച്ചിരി ക്കാം, ഒത്തിരി നേര’മെന്ന ശീര്‍ഷകത്തില്‍ നടന്ന സംഗമത്തില്‍ അലനല്ലൂര്‍ പാലക്കാഴി, എടത്തനാട്ടുകര, പുത്തൂര്‍ പ്രദേശങ്ങളില്‍ നിന്നായി നൂറുകണക്കിന് പേര് പങ്കെടുത്തു.
അലനല്ലൂര്‍ ക്രൗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം റിട്ട. എസ്.ഐ. ടി.കെ കുഞ്ഞലവി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് സി.എന്‍ സുബൈര്‍ അധ്യക്ഷനായി. നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന് പാലക്കാഴി മുഖ്യപ്രഭാഷണം നടത്തി.
സ്വാഗതസംഘം കണ്‍വീനര്‍ ടി.കെ അബ്ദുറഹ്മാന്, എഴുത്തുകാരായ ഇബ്നു അലി എടത്തനാട്ടുകര, ടി.കെ ഷഹനീര്‍ ബാബു, ഗായകന് ആഷിഖ് കാളികാവ്, കുഞ്ഞാന്, നാസര്‍ വള്ളിത്തൊടി, അസൈനാര്‍, ബാപ്പുട്ടി, അബ്ദു, സുബൈദ, കുഞ്ഞാപ്പ പുത്തൂര്‍, ഉമ്മര്‍, ഹനീഫ തുടങ്ങിയവര്‍ സംസാരിച്ചു.
