അഗളി: ജന്മനായുള്ള ഹൃദ്രോഗവും ന്യൂമോണിയവും മൂലം ചികിത്സയിരിക്കെയാണ് അട്ടപ്പാടിയില്‍ പത്തുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഷോളയൂര്‍ വെച്ചപ്പതി സ്വദേശി ചന്ദ്രശേഖരന്റെ മകള്‍ ദക്ഷിണ യാണ് കഴിഞ്ഞ ദിവസം മരിച്ചത്. കുട്ടി പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രി യിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ജന്മനായുള്ള ഹൃദയവൈകല്യങ്ങളും ശ്വാസകോശത്തിലെ രക്തസമ്മര്‍ദ്ദം വര്‍ധിക്കു ന്ന അവസ്ഥയും കുട്ടിക്കുണ്ടായിരുന്നു. കഠിനമായ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ ന്ന് ഏപ്രില്‍ എട്ടുമുതല്‍ തമിഴ്നാട് ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികി ത്സയിലായിരുന്ന കൂട്ടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് 12-നാണ് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തത്. രാത്രി എഴര യോടെ കോട്ടത്തറ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുട്ടിയുടെ നില അതീവ ഗുരു തരമായിരുന്നു.
ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുന്ന എ.ആര്.ഡി.എസ്. ബാധിച്ച കുട്ടിക്ക് പീഡിയാട്രീഷ്യന്‍, അനസ്തറ്റിസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര ചികിത്സ ലഭ്യമാക്കി. വെന്റിലേറ്റര്‍ സഹായവും നല്കി. തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സ ക്കായി ഐ.സി.യു. ആംബുലന്‍സിലേക്ക് മാറ്റുന്നതിനിടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെങ്കിലും സി.പി.ആര്. നല്കി ജീവന് തിരികെ കൊണ്ടുവന്നു.രാത്രിയോടെ പെരിന്തല്‍മണ്ണ ഇ.എം.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവി ക്കുകയായിരുന്നുവെന്ന് കോട്ടത്തറ ട്രൈബല്‍ താലൂക്ക് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് അറിയിച്ചു.
