മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് വരും ദിവസങ്ങളിലും താപനില ഉയര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപി ച്ചു. ഏപ്രില്‍ 14 മുതല്‍ 18 വരെയാണ് നിലവിലെ മുന്നറിയിപ്പ്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യത. ജില്ലയി ല്‍ ചൂട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. കൊല്ലം ജില്ലയില്‍ 38 ഡിഗ്രി സെല്‍ ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ ഷ്യസ് വരെയും എത്തിയേക്കാം. തിരുവനന്തപുരം ജില്ലയില്‍ താപനില 36 ഡിഗ്രി സെല്‍ ഷ്യസ് വരെയാകാനാണ് സാധ്യത.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായവും കാരണം ഈ ജില്ലകളില്‍ മലയോരമേഖല കളിലൊഴികെ ചൂടും അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 18വരെ ഈ സാഹചര്യം തുടരുന്നതി നാല് പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണം.
