മണ്ണാര്‍ക്കാട് :നഗരസഭാ കുടുംബശ്രീ വിഷുചന്ത തുടങ്ങി. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ചന്ത നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. മറ്റുസ്ഥിരം സമിതി അധ്യക്ഷരായ കെ.സി അബ്ദുറഹ്മാന്, സീന ശശി, ജ്യോതി കൃഷ്ണന്‍കുട്ടി, നഗരസഭാ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ഷഫീന തുടങ്ങിയവര്‍ പങ്കെടുത്തു.
