ഷോളയൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജനങ്ങളുടെ ജീവനും ഭീഷണിയായി മാറിയ 13 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. ഇന്നലെയാണ് ഷൂട്ടര്‍മാരുടെ നേതൃത്വത്തില്‍ ശല്ല്യക്കാരായ കാട്ടുപന്നികളെ അമര്‍ച്ച ചെയ്തത്. നടപടി ഇന്നും തുടരുമെന്ന് ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ഡി.എസ് ചിത്ര പറഞ്ഞു.
പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. കൃഷി നാശം വരുത്തു ന്ന ഇവ ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ഭീഷണിയാണ്. ഇതേ തുടര്‍ന്നാണ് കാട്ടു പന്നിശല്യത്തിന് പരിഹാരം കാണാന്‍ പഞ്ചായത്ത് നടപടിയെടുത്തത്. ഷൂട്ടര്‍ സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള പന്ത്രണ്ട് അംഗ സംഘമാണ് ദൗത്യം നിര്‍വഹിക്കു ന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കനകരാജ്, ജി.അശോക്, രവി, നാഗ രാജ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഷൂട്ടര്‍മാരുടെ സംഘത്തിനൊപ്പ മുണ്ട്.
