പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിങ് ബൂത്തുകളില്‍ നിന്നും തിരിച്ചെത്തിച്ച വോട്ടിങ് മെഷീനുകള്‍ സൂക്ഷിക്കുന്ന ജില്ലയി ലെ സ്ട്രോങ്ങ് റൂമുകള്‍ കനത്ത സുരക്ഷയില്‍. ഓരോ നിയമസഭാ മണ്ഡലങ്ങള്‍ക്കു മായി ഒന്ന് വീതം ആകെ 12 സ്ട്രോങ്ങ് റൂമുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവയുടെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി എല്ലാ സ്ട്രോങ്ങ് റൂമുകള്‍ക്കും മുന്നിലായി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.
കേന്ദ്ര സേനയ്ക്ക് പുറമെ സംസ്ഥാന പൊലിസും അഗ്നി രക്ഷ സേനയും ഇവിടെ ഡ്യൂട്ടിയിലുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് ലെയറുകളുള്ള സുരക്ഷാ സംവിധാനമാണ് നടപ്പിലാക്കിയിരിക്കുന്നത്. സി.സി.ടി.വി. കാമറകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുവഴി 24 മണിക്കൂര്‍ നിരീക്ഷണവും ഉറപ്പാക്കുന്നു. കൂടാതെ, ഉദ്യോഗസ്ഥരുടെ പ്രവേശനം രേഖപ്പെടുത്തുന്നതിനായി ഓരോ നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും ലോഗ് ബുക്കുകളും സൂക്ഷിച്ചിട്ടുണ്ട്.
ജില്ലയില്‍ ആകെ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. പത്തിരിപ്പാ ല മൗണ്ട് സീന പബ്ലിക് സ്കൂള്‍, അകത്തേത്തറ എന്‍.എസ്.എസ് എഞ്ചിനീയറിങ് കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്കൂളിലും കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീ യറിങ് കോളേജിലും തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലും നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുക.
