കല്ലടിക്കോട്: സമന്വയ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീനിവാസന്, എസ്.പി വെങ്കിടേഷ് എന്നിവരെ അനുസ്മരിച്ചു. സമന്വയ പ്രസിഡന്റ് സി.കെ ജയശ്രി അധ്യക്ഷയായി. സെക്രട്ടറി വി.പി ജയരാജന് അനുസ്മരണം നടത്തി. സാഹിത്യകാരന് കെ.പി.എസ് പയ്യനെടം മുഖ്യാതിഥിയായി.
ചലചിത്ര പിന്നണി ഗായിക ആശാ ബോസ്ലേ, കര്‍ണ്ണാടകയില്‍ വെച്ച് ദാരുണാന്ത്യം സംഭവിച്ച കഴമ്പഴിപ്പുറത്തെ ശ്രീനന്ദ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
ജിമ്മി മാത്യു, കെ എസ് സുധീര്‍, കെ.കോമളവല്ലി, ടി.കെ ബിന്ദു, പി.എം ബള്‍ക്കീസ്, ഗിരിഷ്കുമാര്‍, കെ.കോമളകുമാരി, പി.എസ് രാമചന്ദ്രന്, ദിനചന്ദ്രന്, പ്രിയ രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
