ഒറ്റപ്പാലം: താലൂക്ക് ആസ്ഥാനങ്ങളില്‍ കിടത്തി ചികിത്സ സൗകര്യങ്ങളോടുകൂടി ആയു ര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കണമെന്നും പട്ടാമ്പി, അട്ടപ്പാടി താലൂക്കുകളില്‍ സ്പെ ഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിക്ക ണമെന്നും ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഡോ.ടി ഗോപിനാഥന് നഗറില്‍ നടന്ന സമ്മേളനം കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാ ടനം ചെയ്തു.എ.എം.എ.ഐ. ജില്ലാ പ്രസിഡന്റ് ഡോ.പി റജ്ന അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.പി.കെ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. മികച്ച ഏരിയ കമ്മിറ്റികള്‍ക്കുള്ള പുരസ്കാരവിതരണവും ആയുര്‍വേദ രംഗത്തെ മുതിര്‍ന്ന അംഗങ്ങ ളെ ആദരിക്കലും ചടങ്ങില്‍ നടന്നു. ആരോഗ്യരംഗത്തെ നൂതന പ്രവണതകളും ആയുര്‍ വേദഡോക്ടര്മാര് നേരിടുന്ന വെല്ലുവിളികളും ഔഷധ സസ്യങ്ങളുടെ ലഭ്യതക്കുറവും സമ്മേളനം ചര്‍ച്ച ചെയ്തു.
സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഔഷധങ്ങള്‍ ലഭ്യമാക്കാനും ഔഷധ സസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് വഴി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുക, ആയുര്‍വേദത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വിവിധ സംഘടന പ്രതിനിധികളായ ഡോ.എസ്.ആര് ഷഹ്ന, ഡോ.അനില അനീഷ്, ഡോ.ചാള്‍സ് ആന്റണി, ഡോ. എന്‍.കെ ഫാത്തിമ, ഡോ. അനഘ നായര്‍, ഡോ. എ.എസ് ശ്രീദേവ്, എ.എം.എ.ഐ. സംസ്ഥാന കമ്മിറ്റി അംഗം ഡോ.നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
സംഘടനാ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി, വനിത കമ്മിറ്റി, ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് യഥാക്രമം ഡോ.അന്‍സാര്‍ അലി ഗുരുക്കള്‍, ഡോ.റോഷ്ന സുരേഷ്, ഡോ.ഇ ബാസിം, ഇ.സ്മിത എന്നിവര്‍ അവതരിപ്പിച്ചു. ഡോ.നേത്രദാസ്, ഡോ.എം.എ അസ്മാബി, ഡോ.സതീഷ് കുമാര്‍, ഡോ.പി.എം ദിനേശന്, ഡോ.ജയറാം, ഡോ.ബുഷ്റ, ഡോ. ഹരി കേഷ്, ഡോ.ശ്രീഹരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ശാസ്ത്രസെമിനാറില്‍ ഡോ.എം.കെ ജിതേഷ് ക്ലാസെടുത്തു.
പുതിയ ഭാരവാഹികള്‍: ഡോ.പി റജ്ന (പ്രസിഡന്റ്), ഡോ.സി.കെ ശ്രീജിന്‍, ഡോ.ലക്ഷ്മി ഗോകുല്‍ (വൈസ് പ്രസിഡന്റ്), ഡോ. ഇ.ബാസിം (സെക്രട്ടറി), ഡോ.ഇ ദിനേഷ്, ഡോ .ഗംഗ (ജോയിന്റ് സെക്രട്ടറി), ഡോ. ടോണി തോമസ് (ട്രഷറര്‍). വനിത കമ്മിറ്റി: ഡോ. എം.ജി സൗമ്യ (ചെയര്‍പേഴ്സണ്‍), ഡോ.ഇ സ്മിത (കണ്‍വീനര്‍).
