മണ്ണാര്‍ക്കാട് : എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ എം.എസ്.സി. ഫോറന് സിക് സയന്‍സ് പ്രവേശനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 12 മുതല്‍ 26 വരെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. മെയ് രണ്ടിന് നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരം, എറണാംകുളം,പാലക്കാട് ജില്ലകളില്‍ പരീക്ഷാ കേന്ദ്ര ങ്ങള് ഉണ്ടായിരിക്കും. സയന്‍സ് വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷയ്ക്കും പ്രോസ് പെറ്റ്സിനും കോളജ് വെബ്സൈറ്റ് (meskc.ac.in) സന്ദര്‍ശിക്കുക. വിശദവിവരങ്ങള്‍ക്ക് 9496837966.
