മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയി ച്ചു.കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 38ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ടയില്‍ 36ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. സാധാരണ താപനിലയെക്കാള്‍ 2ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3ഡിഗ്രി സെല്‍ഷ്യസ് വരെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് കാരണമായേക്കാം എന്നതിനാല്‍ സംസ്ഥാ ന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് വെയില് ഏല്‍ക്കുന്നത് ഒഴിവാക്കുക, ദാഹ മില്ലെങ്കിലും വെള്ളം കുടിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. മദ്യം, കാപ്പി, ചായ, കാര്‍ബ ണേ റ്റഡ് പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടിവെള്ള ലഭ്യതയും വായു സഞ്ചാരവും ഉറപ്പാക്കണം. അംഗനവാടി കുട്ടികള്‍ക്കും കിടപ്പുരോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും പ്രത്യേക സംരക്ഷ ണം നല്‍കണം.
നിര്‍മാണ തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകര്‍, പൊലിസ് ഉദ്യോഗസ്ഥര്‍, ഓണ്‍ ലൈന്‍ ഭക്ഷണ വിതരണക്കാര്‍ എന്നിവര്‍ വെയില് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കു കയും ആവശ്യമായ വിശ്രമം എടുക്കുകയും വേണം.തീപിടുത്തങ്ങള്‍ക്കും കാട്ടുതീ യ്ക്കും സാധ്യതയുള്ളതിനാല്‍ മാര്‍ക്കറ്റുകള്‍, മാലിന്യ കേന്ദ്രങ്ങള്‍, വനമേഖലകള്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത പാലിക്കണം.
കന്നുകാലികളെ ഉച്ചവെയിലില്‍ മേയാന്‍ വിടുന്നത് ഒഴിവാക്കുകയും അവയ്ക്ക് ജലലഭ്യത ഉറപ്പാക്കുകയും വേണം. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വിശ്രമി ക്കാനും വൈദ്യസഹായം തേടാനും നിര്‍ദ്ദേശമുണ്ട്. ഔദ്യോഗിക അറിയിപ്പുകള് കൃത്യമായി ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണമെന്ന് അതോറിറ്റി അറിയിച്ചു.
