അലനല്ലൂര്‍: തേവര്‍കളത്തില്‍ കുടുംബസംഗമം ചൊവ്വാഴ്ച അലനല്ലൂര്‍ ക്രൗണ്‍ ഓഡി റ്റോറിയത്തില്‍ നടക്കും. രാവിലെ ഒന്‍പതിന് റിട്ട.എസ്.ഐ. ടി.കെ കുഞ്ഞലവി ഉദ്ഘാ ടനം ചെയ്യും.
‘ഒരുമിച്ചിരിക്കാം ഒത്തിരിനേരം’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ അലനല്ലൂര്‍, പാലക്കാഴി, എടത്തനാട്ടുകര, പുത്തൂര്‍ തുടങ്ങി വിവിധപ്രദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന പത്ത് സഹോദരങ്ങളുടെ തലമുറകളിലെ നൂറുകണക്കിന് അംഗ ങ്ങള് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
നേര്‍പഥം വാരിക എഡിറ്റര്‍ ഉസ്മാന് പാലക്കാഴി അധ്യക്ഷനാകും.കണ്‍വീനര്‍ ടി.കെ അബ്ദു റഹ്മാന്, ചെയര്മാന് സി.എന്‍ സുബൈര്‍ എന്നിവര്‍ സംസാരിക്കും.
