അലനല്ലൂര്‍: വിഷുപ്രമാണിച്ച് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പടക്കച്ചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി.കെ മുഹമ്മദ് അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ശ്രീനിവാസന് അധ്യക്ഷനായി. ഡയറക്ടര്‍മാരായ ടി.രാജകൃഷ്ണന്, ടി.ബാലചന്ദ്രന്, സഹകാരികളായ സുരേഷ് കുമാര്‍ കുഞ്ഞന്‍, ഹരിദാസന്, റഫീഖ്, ജീവനക്കാരായ പ്രതീഷ്, നിഖില്‍, രഞ്ജിത്ത്, അമീന് തുടങ്ങിയവര്‍ പങ്കെടുത്തു.
