പുലാപ്പറ്റ: കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ വിഷുവേല ആഘോഷത്തിനായി കൊടി യേറി. ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന് എമ്പ്രാതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. വിശേഷാല്‍ പൂജകള്‍ ഉണ്ടായി. വ്യാഴാഴ്ചയാണ് വിഷുവേല ആഘോഷി ക്കുക. ബുധനാഴ്ചവരെ എല്ലാദിവസവും വിശേഷാല്‍ പൂജകള്‍,രാത്രി എട്ടുമണിക്ക് വിവിധ വേല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൃത്ത നൃത്ത്യങ്ങള്‍ എന്നിവയുണ്ടാകും. വ്യാഴാഴ്ച്ച രാവിലെ ആറുമണിമുതല്‍ വിശേഷാല്‍ പൂജകള്‍ നടക്കും. വൈകിട്ട് അഞ്ചുമണിമുതല്‍ വിവിധ ദേശവേലകള്‍ ക്ഷേത്രത്തിലെത്തും. രാത്രി ഒമ്പത് മണിക്ക് ഭഗവതിക്കളി ശേഷം കൊടിയിറക്കം എന്നിവയുണ്ടാകും.
