മണ്ണാര്‍ക്കാട്: കോട്ടോപ്പാടത്ത് വീട്ടുവളപ്പിലെ കിണറില്‍ അകപ്പെട്ട ആട്ടിന്‍കുട്ടിയെ അഗ്നിരക്ഷാസേന സുരക്ഷിതമായി പുറത്തെടുത്തു. ശനിയാഴ്ച ഉച്ചയോടെ നാലകത്ത് വീട്ടില്‍ മുഹമ്മദിന്റെ വീട്ടുവളപ്പിലെ 78 അടി താഴ്ചയുള്ള കിണറിലാണ് മൂന്ന് വയസ് പ്രായമുള്ള ആട് വീണത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആടിനെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ സഹായം തേടുക യായിരുന്നു.
വിവരമറിയിച്ചപ്രകാരം വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫിസര്‍ പി.കെ പ്രജീഷ്, സേന അംഗങ്ങളായ വി.സുരേഷ്കുമാര്‍, പി.ആര് രഞ്ജിത്ത്, ഇ.ആര് ശരത് രാജ്, വി.വിഷ്ണു എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സേന അംഗമായ വി.വിഷ്ണു വല ഉപയോഗിച്ച് കിണറിലിറങ്ങിയാണ് ആടിനെ സുരക്ഷിതമായി പുറത്തെടുത്തത്.ശേഷം ഉടമയായ ഷമീറ നാലകത്തിന് കൈമാറി.
