ആയുര്‍വേദമേഖല നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യും
ഒറ്റപ്പാലം: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ 47-ാമത് ജില്ലാ സമ്മേളനം ഞായറാഴ്ച രാവിലെ ഒമ്പതിന് ഡോ.ടി ഗോപിനാഥ് നഗറില്‍ (ഒറ്റപ്പാലം ബില്ഡ പാര്‍ക്ക്) നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു. കെ.പ്രേംകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എ.എം.എ.ഐ. സംസ്ഥാന സെക്രട്ടറി ഡോ.പി.കെ ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ഡോ.എം.കെ ജിതേഷ് നയിക്കുന്ന ശാസ്ത്രസെമിനാറമുണ്ടാകും. വിവിധ സര്‍വീസ് സംഘടനകളി ലേയും വിദ്യാര്‍ഥി വിഭാഗത്തിലെയും പ്രതിനിധികള്‍ പങ്കെടുക്കും. ആയുര്‍വേദ മേഖ ല നേരിടുന്ന പ്രതിസന്ധികള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ആയുര്‍വേദ ഔഷധ നിര്‍മാണ മേഖല നേരിടുന്ന ഔഷധ സസ്യങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും പരിഹരിക്കാന്‍ സര്‍ക്കാര്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് അടിയന്തര മായി ഇടപെടണമെന്ന് എ.എം.എ.ഐ. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഔഷധ സസ്യങ്ങ ളുടെ ദൗര്‍ലഭ്യവും അമിതവിലയും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സാധാര ണക്കാര്ക്ക്മിതമായ നിരക്കില്‍ ഔഷധങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക പദ്ധതികള്‍ മെഡി സിനല്‍ പ്ലാന്റ് ബോര്‍ഡ് വഴി ആവിഷ്കരിക്കണം. ആയുര്‍വേദത്തിനെതിരെ ആസൂ ത്രിതമായി നടക്കുന്ന തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. നിലവിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഇത്തരം വ്യാജപ്രചാരണങ്ങളെ തടയാന്‍ പര്യാ പ്തമല്ലാത്തതിനാല് ആയുര്‍വേദത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ നിയമനിര്‍മാണ ത്തിന് സര്‍ക്കാര്‍ തയാറാകണം.
പട്ടാമ്പിയിലും അട്ടപ്പാടിയിലും സ്പെഷ്യാലിറ്റി സൗകര്യങ്ങളോടെ ഗവ.ആയുര്‍വേദ ആശുപത്രികളും താലൂക്ക് ആസ്ഥാനങ്ങളില്‍ കിടത്തി ചികിത്സാ സൗകര്യങ്ങളോടു കൂടിയ ആയുര്‍വേദ ആശുപത്രികളും സ്ഥാപിക്കണമെന്നും എ.എം.എ.ഐ. ആവശ്യ പ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ ഡോ. കെ.നാരായ ണന്‍കുട്ടി, ജില്ലാ സെക്രട്ടറി ഡോ.ഇ.ബാസിം, സംസ്ഥാന കമ്മിറ്റി അംഗം ഡോ.സി.കെ ശ്രീജിന്‍ എന്നിവര്‍ പങ്കെടുത്തു.
