എടത്തനാട്ടുകര: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്.എ.) ഭേദഗതി ബില്ല് സമൂഹത്തിലെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊ ടിക്കുമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് എടത്തനാട്ടുകര മണ്ഡലം ജനറല്‍ കൗണ്‍സില്‍ മീറ്റ് ആരോപിച്ചു. സര്‍ക്കാരിന്റെ പരിമിതികള്‍ മറികടന്ന് നിരാലംബരെ സഹായിക്കുന്നതില്‍ സന്നദ്ധ സംഘടനകള്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഇത്തരം കടുത്ത നിയന്ത്രണങ്ങള്‍ ജനാധിപത്യപരമായി പ്രതിരോധിക്കപ്പെടണം. രാജ്യത്തെ മാനവവിഭവശേഷിയെ തകര്‍ക്കുന്ന എഫ്.സി.ആര്.എ. ഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.
‘നിര്‍ഭയത്വം തൗഹീദിലൂടെ’ അഹ്ലുസ്സുന്ന ആദര്‍ശ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ജനറല്‍ കൗണ്‍സില്‍ മീറ്റ് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര ദാറുല്‍ ഖുര്‍ ആന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് സാദിഖ് ബിന്‍ സലീം അധ്യക്ഷനായി. എം. ഉണ്ണീന്‍ ബാപ്പു, മന്‍ഷൂഖ് റഹ്മാന്, വി.പി ഉമ്മര്‍ മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, എം. അഹമ്മദ് ഹിദായ ത്തുള്ള, ഡോ. ഷാജി സ്വലാഹി, എന്‍. ഷഫീഖ്, ടി.കെ സദീദ് ഹനാന്, സലാം സുറുമ, കെ.പി മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
മണ്ഡലത്തിലെ കരുവരട്ട, വെള്ളിയഞ്ചേരി, ചേരിപ്പറമ്പ്, കാളമഠം, അണ്ടിക്കുണ്ട്, അണയംകോട്, പഠിക്കപ്പാടം, ദാറുല്‍ ഖുര്‍ആന്‍, ഉപ്പുകുളം, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ എന്നീ യൂണിറ്റുകളില്‍ നിന്നായി വിസ്ഡം, യൂത്ത്, സ്റ്റുഡന്‍സ്, ഗേള്‍സ്, വിമന്‍, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ ജനറല്‍ കൗണ്‍സിലില്‍ പങ്കെടുത്തു.ആദര്‍ശ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ മീറ്റ് അന്തിമ രൂപം നല്കി.
