മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി ഓട്ടോണമസ് കോളജില്‍ ഫോറന്‍സിക് സയന്‍സ്, സൈക്കോളജി, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്സ്, എക്കണോമിക്സ്, ഇംഗ്ലീഷ്, അറബി ക്, മാത്തമാറ്റിക്സ്, ബോട്ടണി, സുവോളജി, ജേര്‍ണലിസം, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഇസ്ലാമിക് ഹിസ്റ്ററി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ മേഖലാകാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ കോളേജ് വെബ്സൈറ്റ് (www.meskc.ac.in) മുഖേന 24-04-2026 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
