പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിനോടനു ബന്ധിച്ച് ജില്ലയില്‍ ഏപ്രില്‍ ഏഴിന് വൈകിട്ട് ആറ് മുതല്‍ ഏപ്രില്‍ 10-ന് രാവിലെ 6 വരെ 1951-ലെ ജനപ്രാതിനിധ്യ നിയമ ത്തിലെ സെക്ഷന്‍ 126 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ ഉത്തരവിട്ടു.
ഈ കാലയളവില്‍ പൊതുയോഗങ്ങള്‍ പാടുള്ളതല്ല. പ്രചാരണ കാലാവധി കഴിഞ്ഞാല്‍ മണ്ഡലത്തിനുള്ളില്‍ പ്രചാരണം നടത്താന്‍ പാടില്ല. കൂടാതെ, മണ്ഡലത്തിലെ വോട്ടര്‍ മാരല്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മണ്ഡലത്തില്‍ തുടരാന്‍ പാടില്ല.ജനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിയമവിരുദ്ധ സംഗമങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും നിരോധനമുണ്ട്. ഈ കാലയളവില്‍ ഉച്ചഭാഷി ണികള് ഘടിപ്പിച്ച വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു ശബ്ദവ്യാപന ഉപകരണങ്ങളും ഉപയോഗിക്കാന്‍ പാടില്ല.
വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിന്ന് 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രചാരണം നടത്തുന്നതും തിരഞ്ഞെടുപ്പ് ബൂത്ത് സ്ഥാപിക്കുന്നതും നിരോധിച്ചിരിക്കുന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളി ല്‍ നിരീക്ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മൊബൈല്‍ ഫോണ്‍, വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ആയുധങ്ങളും കൊണ്ടുവരാന്‍ പാടി ല്ല.അഭിപ്രായ സര്‍വേ ഫലങ്ങള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് സംബന്ധമായ വിവര ങ്ങള് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കല്‍ എന്നിവ പാടുള്ളതല്ല.ഉത്തരവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമല്ല.
