മണ്ണാര്‍ക്കാട്: പ്രമുഖ ഐ.ടി. സ്ഥാപനമായ ഇന്‍ഫോക്സ് ഗ്രൂപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ഇന്‍ഫോക്സ് ചാംപ്യന്‍സ് ലീഗ് (ഐ.സി.എല്‍) 2026-ല്‍ മെഡ്റെയ്സ് ജേതാക്കളായി.വിവിധ കായിക ഇനങ്ങളിലായി നടന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യാണ് മെഡ്റെയ്സ് ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയത്.
മാര്‍ച്ച് 27-ന് കുന്തിപ്പുഴ ബ്രിച്ചസ് ടര്‍ഫില്‍ ആരംഭിച്ച കായികമേളയില്‍ ഇന്‍ഫോക്സ് ഗ്രൂപ്പിന്റെ വിവിധ വിഭാഗങ്ങളായ ഇന്‍ഫോക്സ്, മെഡ്റെയ്സ്, ഐ.എഫ്.ജി വെബ്ഫോക്സ് എന്നീ ടീമുകളിലായി എണ്‍പതോളം ജീവനക്കാരാണ് പങ്കെടുത്തത്. ഫുട്ബോള്‍, ബാഡ്മിന്റണ്‍ ഇനങ്ങളില്‍ മെഡ്റെയ്സ് വിജയം നേടിയപ്പോള്‍ ക്രിക്കറ്റില്‍ ഐ.എഫ്.ജി വെബ്ഫോക്സ് ടീം ജേതാക്കളായി.ഷൂട്ട് ഔട്ട്, ബോള്‍ ഔട്ട് മത്സരങ്ങളും ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്നു.
വിജയികള്‍ക്കുള്ള ചാംപ്യന്‍സ് ട്രോഫിയും ക്യാഷ് പ്രൈസും ഇന്‍ഫോക്സ് ഗ്രൂപ്പ് സി.ഇ.ഒ. മുജീബ് കോളശ്ശേരി വിതരണം ചെയ്തു. മറ്റ് മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡയറക്ടര്‍മാരായ മുനീര്‍ കോളശ്ശേരി, നവാസ് താഴത്തേതില്‍ എന്നിവര്‍ കൈമാറി. ജോലിസ്ഥലത്തെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ജീവനക്കാര്‍ക്കിടയില്‍ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഐ.സി.എല്‍. സംഘടിപ്പി ച്ചതെന്ന് കോര്‍പ്പറേറ്റ് വെല്‍ബിങ് മാനേജര്‍ അജിത് ശ്രീരാഗ് അറിയിച്ചു.
