അഗളി: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ് പ്രചാരണത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ എല്ലാ ഉന്നതികളിലെയും ഊരുമൂപ്പന്മാര്ക്ക് ജില്ലാ കല ക്ടറുടെ കത്തും പൊന്നാടയും നല്കി. അട്ടപ്പാടിയിലെ ഉന്നതികളില്‍ പോളിങ് ശതമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കലക്ടറുടെ കൈപ്പട യിലുള്ള കത്ത് 193 ഊരുമൂപ്പന്മാരുടെയും കൈകളിലെത്തിയത്.
ഉന്നതിയിലെ എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം. മൂന്ന് ദിവസം കൊണ്ടാണ് കത്ത് വിതരണം പൂര്‍ത്തിയാക്കിയത്. ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍മാരായ രാഹുല്‍, റോയ് ശങ്കര്‍, അനൂപ്, എസ്.ടി പ്രൊമോട്ടര്‍ മാര്‍ , അട്ടപ്പാടി ഗവ.കോളേജ് അധ്യാപികയായ ഡോക്ടര്‍ ആശാ ടി.രാജന്റെ നേതൃത്വ ത്തില്‍ വിദ്യാര്‍ഥികളായ ഡാനിഷ്, അഷീഖ്, അഷ്ഫാക്ക് മുഹമ്മദ്, എസ് അനന്തു എന്നി വരാണ് കത്ത് ഉന്നതികളില്‍ എത്തിച്ചത്.
