കോട്ടോപ്പാടം: ഭീമനാട് ഗവ.യു.പി. സ്കൂളില്‍ പുതിയ അധ്യയന വര്‍ഷത്തെ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അഡ്മിഷന് ഫെസ്റ്റോടെ തുടക്കമായി. നാല്‍പ്പതോളം കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പമെത്തി വിവിധ ക്ലാസുകളിലേക്കുള്ള അഡ്മിഷന് ഉറപ്പുവരുത്തി.
അഡ്മിഷന് ഫെസ്റ്റ് പി.ടി.എ. പ്രസിഡന്റ് അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര് ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍, യൂണിഫോം എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു. സ്കൂള്‍ പ്രവേശനത്തിന്റെ മനോഹരനിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തനായി പ്രത്യേകം ഫോട്ടോ കോര്‍ണറും ഒരുക്കിയിരുന്നു.
പ്രധാന അധ്യാപകന് മുഹമ്മദാലി ചാലിയന്‍, സ്റ്റാഫ് സെക്രട്ടറി കെ.സി മുഹമ്മദ് അഷ്റഫ്, എസ്.ആര്.ജി. കണ്‍വീനര്‍ ടി.ഉമ്മുസല്‍മ തുടങ്ങിയവര്‍ നേതൃത്വം നല്കി.
