തിരുവനന്തപുരം: എല്‍.പി.ജി. വിതരണത്തില്‍ സംസ്ഥാനത്ത് വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. മദ്ധ്യപൂര്‍വേഷ്യയിലെ യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ എല്‍. പി.ജി.വിതരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നിലനില്‍ക്കുന്ന നിയന്ത്രണങ്ങ ളുടെ പശ്ചാത്തലത്തിലാണ് പരിശോധന.
സംസ്ഥാനത്ത് വിവിധ താലൂക്കുകളിലെ ഗ്യാസ് ഏജന്‍സികളിലായി 1113 പരിശോധന കളും, ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് 5809 പരിശോധനകളും നടത്തി യതിന്റെ ഭാഗമായി 251 എല്‍.പി.ജി.സിലിണ്ടറുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനയുടെ ഭാഗമായി 71 എല്‍.പി.ജി. സിലിണ്ടറുകളും പിടിച്ചെ ടുത്തിട്ടുള്ളതായി സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു.
എല്‍.പി.ജി മേഖലയിലും പെട്രോളിയം ഉത്പന്ന മേഖലയിലും അവശ്യസാധന മേഖല കളിലും ഉണ്ടാകുന്ന അനാരോഗ്യകരമായ വിപണന രീതികള്‍, കരിഞ്ചന്ത, പൂഴ്ത്തി വെപ്പ് എന്നിവ തടയുന്നതിനായുള്ള പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ചത്.
