എടത്തനാട്ടുകര: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് പരിപാടിയുടെ ഭാഗമായി വോട്ട് ചെയ്യാതിരിക്കരുത് എന്ന് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ക്ക് പോസ്റ്റ് കാര്‍ഡ് സന്ദേശമയച്ചു. എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിന് കീഴിലുള്ള വിദ്യാര്‍ഥികളാണ് വോട്ടിങ് ബോധ വല്‍ക്കരണവുമായി പോസ്റ്റ് കാര്‍ഡ് സന്ദേശമയച്ചത്.
വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ച് വോട്ടിങ് പങ്കാളിത്തം വര്ധിപ്പിക്കുകെയന്നതാണ് ലക്ഷ്യം. പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, ലിറ്റില്‍ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ്, വിദ്യാര്‍ഥിക ളായ കെ.റിസിന്‍, കെ.പി മിന്ന, ദില്ഹാജ്, ഗായത്രി, സി.ഫാത്തിമ സന, എം.റിയ എന്നിവര്‍ നേതൃത്വം നല്കി.
